നോക്കിയ കമ്പനി ആദ്യം മൊബൈല്‍ ഫോണല്ല പുറത്തിറക്കിയത്. 1990 മുതലാണ് നോക്കിയ മൊബൈല്‍ ഫോണിലേക്ക് കടന്നത്.
നോക്കിയ എന്ന മൊബൈല്‍ കമ്പനിയെ പറ്റി അറിയാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ നോക്കിയ എങ്ങനെ മൊബൈല്‍ നിര്‍മാണത്തിലേക്ക് എത്തി എന്ന് നമുക്ക് നോക്കാം.

വയര്‍ലസ് ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വമ്പന്മാരുടെ കുതിച്ചുചാട്ടം ഇല്ലാതിരുന്ന ഒരുക്കാലത്താണ്, ഒരു ഫിന്നിഷ് ബഹുരാഷ്ട്ര കോര്‍പറേഷനായ നോക്കിയ കോര്പറേഷന് മൊബൈല്‍ ഫോണുകളുമായി വിപണിയില്‍ എത്തുന്നത്. കണക്കു പ്രകാരം 2007ല്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോര്‍പറേഷനാണ്. ജി.എസ്.എം (GSM), സി.ഡി.എം.എ (CDMA), ഡബ്ലിയു-സി.ഡി.എം.എ (WCDMA) തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ നോക്കിയ പുറത്തിറക്കിയിരുന്നു. ഫിന്‍ലാഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയുടെ അയല്‍ പട്ടണമായ എസ്പൂയിലാണ് നോക്കിയയുടെ ആസ്ഥാനം.

ഫിന്‍ലന്റില്‍ ഇന്നുള്ള നോക്കിയ എന്ന മൊബൈല്‍ ഫോണ്‍ കമ്പനി 1865ല്‍ ഒരു പേപ്പര്മില്ലായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ചപ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം പിന്നീട് നോക്കിയടൗണ്‍ എന്നറിയപ്പെട്ടു. ഫെഡറിക്ക് ഐഡ്സ്റ്റം(Fredrik Idestam), ലിയോ മെഷലിന്(Leo Mechelin), എദ്വാര്‍ഡ് പോളോന് (Eduard Polón) എന്നിവരാണ് നോക്കിയ കമ്പനിയുടെ സ്ഥാപകര്‍. പിന്നീട് പല വ്യവസായങ്ങളില്‍ നോക്കിയ കമ്പനി ഏര്‍പ്പെട്ടെങ്കിലും 1990 മുതല്‍ മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണം തുടങ്ങുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൊബൈല്‍ കമ്പനികളിലൊന്നായി മാറുകയും ചെയ്തു.

1998ല്‍ അന്നത്തെ പ്രധാന എതിരാളികളായ മോട്ടോറോളയെക്കൂടി വാങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ബ്രാന്‍ഡ് ആയി നോക്കിയ വളര്‍ന്നു. എന്നാല്‍ പിന്നീടങ്ങോട്ട് നോക്കിയയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. പല കാരണങ്ങള്‍കൊണ്ട് നോക്കിയ ഫോണുകള്‍ വിപണിയില്‍ വിറ്റഴിക്കല്‍ കുറഞ്ഞു. സ്വാഭാവികമായും നോക്കിയ ഫോണുകളുടെ മാര്‍ക്കറ്റ് വാല്യുവും, ആളുകളിലുള്ള സ്വീകാര്യതയും കുറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!