വാക്സിന് പാര്‍ശ്വഫലം: ഡല്‍ഹിയിലെ 51 കേസുകള്‍ ഗൗരവമുള്ളതോ?
ഡല്‍ഹിയില്‍ ആദ്യ ദിവസം 4000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കിയത്.
കൊവിഡ് വാക്സിന് യാഥാര്‍ഥ്യമായതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. ഓക്സ്ഫോര്‍ഡ് അസ്ട്രാസെനേക കോവീഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക് കോവാക്സിനുമാണ് ജനുവരി 16ന് കുത്തിവെച്ചു തുടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധത്തിലെ മുന്‍നിര പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന് വിതരണം.
ഈ വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയോ?
ഡല്‍ഹിയില്‍ ആദ്യദിനം വാക്സിന് സ്വീകരിച്ചവരില്‍ 51 പേര്‍ക്ക് പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തു എന്നാണ് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് പറഞ്ഞത്. അതില്‍ ഒരാളുടെ സ്ഥിതി അല്പം സാരമുള്ളതായി. മറ്റെല്ലാം താരതമ്യേന നിസ്സാരമായിരുന്നു. സാരമായ പ്രശ്നം നേരിട്ടയാളെ ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്)ല്‍ പ്രവേശിപ്പിച്ചു.
'ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത 51 കേസുകളില്‍ ഒന്ന് മാത്രമാണ് ഗുരുതരമായത്. മറ്റെല്ലാം നിസ്സാരപ്രശ്നങ്ങളേ ഉണ്ടായുള്ളൂ'- മന്ത്രി സത്യേന്ദര്‍ ജയിന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി പ്രവര്‍ത്തിക്കുന്ന 22 കാരനെയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നുമാത്രമാണ് ആദ്യ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചത്..
ഡല്‍ഹിയില്‍ ആദ്യ ദിവസം 4000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കിയത്. എയിംസ്് പോലുള്ള സെന്‍ട്രല്‍ ആശുപത്രികള്‍ ഒഴികെ മറ്റെല്ലായിടത്തും ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് ആയിരുന്നു നല്‍കിയത്. ആറ് സെന്‍ട്രല്‍ ആശുപത്രികളില്‍ ഭാരത് ബയോടെകിന്റെ കോവാക്സിനും നല്കി. അത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഇത് നല്കുമ്പോള് തന്നെ പരീക്ഷണ ഘട്ടത്തിലാണെന്ന കാര്യം ഡ്രഗ്സ് റഗുലേറ്റര്‍ അറിയിച്ചിരുന്നു.
ആദ്യദിനത്തില്‍ 8,117 പേര്‍ക്ക് വാക്സിന് നല്‍കാനായിരുന്നു ഡല്‍ഹി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ലക്ഷ്യമിട്ട 81 സെന്ററുകളില്‍ പകുതിയടത്ത് മാത്രമായിരുന്നു ആദ്യ ദിനത്തില്‍ വാക്സിന് വിതരണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇതാ വലിയ പ്രതീക്ഷ; കൊറോണ വാക്സിന് വിജയകരമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല
1000 കടന്ന് രണ്ടാം ദിനവും; സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു; അഞ്ച് മരണം കൂടി
കൊവിഡ് വാക്സിന് എടുത്തു; ഇനിയെന്ത്?
Explained: മൊഡേണ വാക്സിന് എങ്ങനെ ഫൈസര്‍/ബയോഎന്‍ടെക് വാകിസനില്നിന്ന് വ്യത്യസ്തമാകുന്നു?