കഞ്ചാവിന്റെ പരസ്യത്തിൽ അല്ലല്ലോ അഭിനയിച്ചത്, ഒരു പരസ്യം ചെയ്തതിന്റെ പേരിൽ ജയറാമിനെ വിമർശിക്കണോ എന്ന് സുരേഷ് ഗോപി
വിസ്മയയുടെ മരണവാർത്ത വലിയ വിവാദമായ ദിവസം ‘ഇന്ന് നീ, നാളെ എന്റെ മകള്‍’ എന്നാണ് ജയറാം ഫേസ്ബുക്കിൽ വിസ്മയയുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.
കൊല്ലത്ത് സ്ത്രീധന-ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ പിന്തുണച്ച നടൻ ജയറാമിന് നേരിട്ട സൈബർ ആക്രമണങ്ങളെ വിമർശിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയ്ക്കാണ് ജയറാം പ്രതികരിച്ചത്, അതിന് അദ്ദേഹത്തിന് അവകാശമില്ലേ എന്നും സുരേഷ് ഗോപി ചോദിച്ചു. മനോരമ ന്യൂസിലെ ചർച്ചയ്ക്കിടെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
വിസ്മയയുടെ മരണവാർത്ത വലിയ വിവാദമായ ദിവസം ‘ഇന്ന് നീ, നാളെ എന്റെ മകള്‍’ എന്നാണ് ജയറാം ഫേസ്ബുക്കിൽ വിസ്മയയുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്. ഇതിന് താഴെ വലിയ രീതിയിലുളള സൈബർ ആക്രമണവും രൂക്ഷമായ പരിഹാസങ്ങളും ട്രോളുകളുമാണ് താരത്തിനെതിരെ നിറഞ്ഞത്. ജയറാമും മകൾ മാളവികയും അഭിനയിച്ച മലബാർ ഗോൾഡ് ജ്വല്ലറിയുടെ പരസ്യം മുൻനിർത്തിയായിരുന്നു വിമർശനങ്ങളും സൈബർ ട്രോളുകളും.
എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് തുടങ്ങുന്ന വിവാഹത്തിനൊരുങ്ങി നിൽക്കുന്ന മകളെക്കുറിച്ച് ജയറാം പറയുന്ന ആ പരസ്യം വലിയ ഹിറ്റുമായിരുന്നു. പെൺകുട്ടികളുളള എല്ലാ അച്ഛനമ്മമാരും സ്വപ്നം കാണും അവളുടെ വിവാഹം. അവൾ ഏറ്റവും സുന്ദരിയാകുന്ന ആ നിമിഷം, അത് നമ്മൾ അല്ലേ ഒരുക്കേണ്ടത്, മലബാർ ഗോൾഡ്, അവൾ തിളങ്ങട്ടെ എന്നായിരുന്നു പരസ്യത്തിൽ ജയറാം പറയുന്നത്. ധാരാളം സ്വർണം അണിഞ്ഞ രീതിയിലാണ് ഇതിൽ ജയറാമിന്റെ മകൾ അഭിനയിച്ചതും. ഈ പരസ്യം മുൻനിർത്തിയുളള ആക്രമണങ്ങളെയാണ് സുരേഷ് ഗോപി വിമർശിച്ചത്.
ഒരു പെണ്‍കുട്ടിയുടെ അച്ഛന് എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അതിന് അവകാശമില്ലേ. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ? വിപണന ഉത്പനത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ? കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചത്.
വിസ്മയ തന്നെയൊന്ന് നേരത്തെ വിളിച്ചിരുന്നെങ്കിൽ, ഭർത്താവ് കിരണിന്റെ വീട്ടിൽ പോയി അവനിട്ട് താൻ രണ്ട് പൊട്ടിച്ചേനെ എന്നും ചർച്ചയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഞാന്‍ വിസ്മയയുടെ സഹോദരന് വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയുടെ പോസ്റ്റ്മോർട്ടം നടക്കുകയാണ്. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേര് എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചൂടായിരുന്നോ, എന്ന് ചോദിച്ച് പോയി. ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍... കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ആ കുട്ടിക്ക് എന്നെ വിളിച്ചൂടായിരുന്നോ, അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് വിളിച്ചോണ്ട് വന്നേനെ ഞാന്‍'; സുരേഷ് ഗോപി