ഈ 7 ആപ്പുകളും നമ്മുടെ ചുറ്റുമുണ്ടായിട്ടും ഉപയോഗിക്കാതെ പോയതാണ്.
കുറച്ച് ദിവസങ്ങളായി നമ്മള്‍ക്കിടയിലെ പ്രധാന ചര്‍ച്ച തന്നെ വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസിയാണ്. എല്ലാവരും വാട്സാപ്പിന് പകരമുള്ള ആപ്പുകളെ പറ്റി വളരെ കാര്യത്തില്‍ ആലോചിക്കുന്നു. എന്നാല്‍ വാട്സാപ്പിന് പകരം ഉപയോഗിക്കാന്‍ പറ്റുന്ന 7 ആപ്പുകളെ പറ്റി നമുക്ക് നോക്കാം.
1. സിഗ്നനല്‍ പ്രൈവറ്റ് മെസെഞ്ചര്‍

വാട്സാപ്പിന് പകരം വെക്കാന്‍ മുന്‍നിരയില്‍ നില്ക്കുന്ന ആപ്പാണ് സിഗ്നനല്‍. പ്രൈവസിയുടെ കാര്യത്തില്‍ വലിയ പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് യൂസേഴ്സ് ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2. ലൈന്‍

ലൈന്‍ ആപ്പ് വാട്സാപ്പുമായി മത്സരം ടെക്ക് ലോകത്ത് പരിചിതമാണ്. വാട്സാപ്പില്‍ കിട്ടുന്ന ഏകദേശം എല്ലാം ഫീച്ചേര്‍സും ലൈനിലുണ്ട്. വാട്സാപ്പിനെ പോലെ ഡസ്ക്ക്ടോപ്പ് മോഡും ലൈനിലുണ്ട്.
3. BBM

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പിന്റെ ആശാനാണ് BBM. ആദ്യം ഇത് ബ്ലാക്ക് ബറി ഫോണില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പിന്നീട് 2013ന് ശേഷം ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും ലഭ്യമായി. പക്ഷെ വിന്‍ഡോസ് പ്ലാറ്റഫോമില്‍ ലഭ്യമല്ല.
4. വൈബര്‍

വോയിസ് കാള്‍ ആപ്പായിട്ടാണ് തുടങ്ങിയത്. സ്കൈപ്പുമായി ആയിരുന്നു അന്നത്തെ മത്സരം. പിന്നീട് ടെക്സ്റ്റ്, ഇമേജസ്, വീഡിയോസ് തുടങ്ങിയവയെല്ലാം അയക്കാന്‍ സാധ്യമായി. എന്നാല്‍ ഫ്രീ വോയിസ് കാളും മറ്റു ഫീച്ചേഴ്സിലും ചില പരിമിധികളുണ്ട്.
5. ഗൂഗിള്‍ ഹാങ്ഔട്ട്

എന്തുകൊണ്ട് ഇതാരും മൈന്റ് ചെയ്തില്ല എന്നാണ് അത്ഭുതപ്പെടുന്നത്. മിക്ക ആന്‍ഡ്രോയിഡ് ഫോണിലും ഇത് ആദ്യമേ ഡൗണ്‍ലോഡ് ചെയ്ത് കാണും. ഇതില്‍ വാട്സാപ്പിന്റെ മിക്ക ഫീച്ചേഴ്സും ഉണ്ട് - മെസ്സേജിങ്, വീഡിയോ കാളിങ്. മാത്രവുമല്ല ഗൂഗിളിന്റെ ആയത് കൊണ്ട് ജീ മെയിലുമായി ഇത് ലിങ്ക് ചെയ്തിട്ടുണ്ട്. മുമ്പുണ്ടായിരുന്നു ഗൂഗിള്‍ ടോക്കിന്റെ പുതിയ രൂപം
6. കിക്ക് മെസെഞ്ചര്‍

കിക്ക് മെസഞ്ചറില്‍ ടെക്സ്റ്റിങ്, വോയിസ് മെസേജിങ്, മീഡിയ എല്ലാം ചെയ്യാവുന്നതാണ്. എല്ലാ ഒ.എസ്സിലും ഇത് ലഭ്യമാണെന്നാണ് മറ്റൊരു പ്രത്യേകത.
7. ടെലഗ്രാം മെസെഞ്ചര്‍

എല്ലാവര്ക്കും സുപരിചമതാണ് ടെലഗ്രാം ആപ്പ്. വാട്സാപ്പിന്റെ എല്ലാ ഫീച്ചേഴ്സും ടെലഗ്രാമിലുമുണ്ട്. എന്നാല്‍ ഏറ്റവും ആകര്‍ഷണം ഇതിലെ സ്റ്റോറേജാണ്. ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ നമുക്ക് മീഡിയ ഫയല്‍ ഉപയോഗിക്കാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!